in Poems - English Poems - Malayalam Poems by Dr Hasseena Begum

Hope/പ്രതീക്ഷ 

By Dr Hasseena Begum

A night with the last ember flickering, 

The reverberations of darkness filling the eyes, 

Amidst the feeling of life slipping away, 

A blink of an eye—a tender arrival of hope. 

 

Even amidst shattered dreams, 

Comes a moment like the breeze of renewal, 

Like the soft whispers of love breathing life 

Into withered words. 

 

Though the heart may falter in despair, 

When a tiny sprout of hope emerges, 

On the waves of life’s tides, 

A new melody is heard. 

 

Even if dusk darkens the horizon, 

The morning star awaits with light long desired. 

When touched by the rays of hope, 

It offers solace to forget the yesterdays. 

 

Life is endless, even through scorched times, 

Every day brimming with hope, 

Rising in the distance like a steadfast companion— 

That is hope, the eternal breath of life. 

അവസാന കനൽ കാച്ചുന്നൊരു രാത്രി, 

മിഴികളിൽ നിറഞ്ഞു നിൽക്കുന്ന ഇരുട്ടിൻ തെറിച്ചിലുകൾ, 

ആയുസ്സ് കൈവിട്ടുപോകുന്നുവെന്ന തോന്നലിനിടയിൽ, 

ഒരു മിഴിതുറപ്പ്പ്രതീക്ഷയുടെ ഒരു കിളി വരവ്. 

 

തകർന്ന് പോയ സ്വപ്നങ്ങൾക്കു നടുവിലും 

വരുന്നോരുവേള പുതുമകളുടെ കാറ്റുപോലെ, 

മുഷിഞ്ഞ വാക്കുകൾക്ക് പ്രാണൻ നൽകുന്ന 

സ്നേഹത്തിന്റെ ചെറുപാടുകൾ പോലെ. 

 

ചീറ്റലിൽ തളർന്നതോ മനസ്സായാലും, 

പ്രതീക്ഷയുടെ ചെറിയൊരു തളിർ പൊട്ടുമ്പോൾ, 

ജീവിതമാകുന്ന തിരമാലകളുടെ പടവിൽ 

പുതിയൊരു ഗാനം കേൾക്കുന്നു. 

 

സന്ധ്യ മങ്ങിയാലും രാവിലെ നക്ഷത്രം 

ഒരുപാട് നാളുകൾ കാത്തിരുന്ന വെളിച്ചം. 

പ്രതീക്ഷയുടെ കിരണങ്ങളിൽ തലോടിയപ്പോൾ 

ഇന്നലകളെ മറന്നുപോവാനുള്ള കൈത്താങ്ങ്. 

 

ജീവിതം തീരില്ല, പേറുന്ന വെന്ത കാലവും, 

പ്രതീക്ഷകൊണ്ട് നിറഞ്ഞുപോകുന്ന ഓരോ ദിനവും, 

മനസ്സിന്റെ ദൂരത്തിൽ ഉയരുന്ന ചങ്ങാതി 

അതാണ് പ്രതീക്ഷ, എന്നും ജീവിതത്തിന്റെ ശ്വസം.