in Poems - English Poems - Malayalam Poems by Dr Hasseena Begum

Dreams Where Humanity Blooms/മാനവികത പൂക്കുന്ന കനവുകൾ

By Dr Hasseena Begum

We hid humanity, 

Built walls around us, 

Yet poems of closeness 

Bloom in our hearts. 

 

All who reached greatness 

In the realm of humanity 

Are those fulfilled by compassion. 

 

Each loving emotion born 

In the human heart 

Flows gently, 

Marking the seal of humanity. 

 

If hearts are willing 

To weave garlands of smiles, 

Humanity shall bloom 

Everywhere. 

 

In the boundless ocean, 

Human values sprout like spring, 

Echoing a call for harmony— 

The true key to human identity. 

 

Even when in pain, 

The hearts that swim 

To wipe another’s tears 

Usher in a new dawn of humanity. 

 

Lighting a lamp in sorrow, 

Embracing lives with unity, 

Filling the fragrance of equality— 

Isn’t this the essence of life? 

 

The eternal light glowing 

In the heart, as the scent of love 

Draws close, 

Turns humanity into blossoming poems. 

 

When pain transforms into love, 

When hands clasp in grief, 

When a gentle touch arrives 

To comfort, 

The tender love of humanity 

Spreads all around. 

 

When religion, race, language, 

And region are separated, 

The golden form of humanity 

Shines bright. 

 

Living as humans, 

Learning the lesson of humanity— 

Let this knowledge grow and thrive 

In every new generation. 

മാനവികത മറച്ചു നമ്മൾ 

മതിലുകൾ കെട്ടി 

മനസ്സടുപ്പങ്ങളെ പറ്റി നമ്മുടെ ഹൃദയത്തിൽ  

കവിതകൾ പൂക്കുന്നു. 

 

മഹത്വത്തിൽ എത്തിയവരെല്ലാം 

മനുഷ്യ മേൽവിലാസത്തിൽ 

തൃപ്തിയടഞ്ഞവരല്ലോ. 

 

മനുഷ്യ ഹൃദയത്തിൽ പിറന്ന സ്നേഹ ഭാവങ്ങളോരോന്നും 

തണുത്തൊഴുകിടുന്നല്ലോ 

മാനവികതയുടെ മുഖമുദ്ര 

 

ചിരിയുടെ പൂമാലയേകാൻ 

സന്നദ്ധമാകും മനസ്സുണ്ടെങ്കിൽ 

മാനവികതയെങ്ങും 

പൂക്കുമല്ലോ. 

 

അതിരില്ലാത്ത കടലിൽ 

വസന്തം പോലെ തളിർത്ത് മനുഷ്യമൂല്യം 

വിളിച്ചോതും 

മുഖമുദ്രയുടെ താക്കോലല്ലയോയിത്. 

 

സ്വയം വേദനിക്കുമ്പോഴും 

അപരൻ്റെ കണ്ണീരൊപ്പാൻ 

നീന്തുന്ന മനുഷ്യ ഹൃദയങ്ങൾ 

മാനവികതയുടെ പുതു 

പ്രഭാതം വിടർത്തുന്നു. 

 

ദുഃഖത്തിൽ ദീപം കത്തിച്ച് 

മനുഷ്യ ജന്മങ്ങളെ ചേർത്ത് പിടിക്കുന്ന 

സമത്വത്തിൽ സൗരഭ്യം 

നിറക്കുന്നതല്ലോ ജീവിതം. 

 

ഹൃദയത്തിൽ തെളിഞ്ഞ 

നിത്യദീപം സ്നേഹത്തിൻ 

ഗന്ധമായ് ചാരത്തണയുമ്പോൾ 

മാനവികത കവിതകളായ് 

തളിർത്തിടുന്നു. 

 

വേദനകൾ പ്രണയമായ് 

തീർത്തും ദുഃഖത്തിൽ 

കൈകോർത്ത് പിടിച്ചും 

അരികിലൊരു മൃദു സ്പർശമായെത്തുമ്പോൾ 

മാനവികതയുടെ മൃദു സ്നേഹം പടരുന്നല്ലോ. 

 

മതം, വർണം, ഭാഷ ദേശം 

എന്നിവയെ വേറിട്ടു 

നിർത്തുമ്പോൾ 

മനുഷ്യകുലത്തിൻ പൊന്നിൻ രൂപം 

തെളിഞ്ഞിടുന്നല്ലോ. 

 

മനുഷ്യനായ് ജീവിച്ച് 

മാനവികതയെന്ന  

പാഠം പഠിച്ച് പുതുതലമുറയെങ്ങും 

വളരട്ടെ…….