7 Haiku Poems
ഏഴു ഹൈക്കു കവിതകൾ
1
ആകാശത്തേയ്ക്ക്
കണ്ണെറിഞ്ഞൊരു പ്രാർത്ഥന –
പൊടുന്നനെയൊരു മഴമുത്ത് !
2
ആകാശത്തു നിന്നിതാ
അഗ്നിവർഷം-
സംഭ്രമിച്ചൊരു ബാലൻ
3.
വര്‍ണ്ണമൂര്‍ന്നൊരു
ചിറകുമായ് ശലഭം –
അനാഥ ബാല്യം !
4.
ഒരാലിംഗനം,
സജലമാം മിഴികൾ-
മടങ്ങും പ്രവാസി !
5.
പൊടുന്നനെ വീഴുന്നു
ഒരു മിസൈൽ
മുഖാമുഖം നോക്കി വൃദ്ധ
6.
തെരുവിൽ
പതുങ്ങി നിൽക്കുന്നു ഒരു പയ്യൻ
അവനെ ചൂണ്ടി ഒരു തോക്കിൻ കുഴൽ
7.
സമാധാനത്തിന്റെ അമ്പലങ്ങൾക്കുള്ളിൽ
ചോരയും കണ്ണീരും
പുതിയ ഭൂമി, പുതിയ ആകാശം
7 Haiku Poems
1.
To the sky
A blind prayer –
A sudden pearl of rain!
2.
From the sky
Raining fire down
A distraught boy
3.
With discolored wings
A Butterfly –
Orphaned childhood!
4.
A deep hug,
With Tearful eyes
An Expatriate returns !
5.
Falls suddenly
A missile
Old couple sit face to face
6.
On the street
A boy crouching
Pointed at him a gun barrel
7.
Within the temples of peace
Blood and tears
New earth, new heavens