9 Haiku Poems
ഒൻപത് ഹൈക്കു കവിതകൾ
1.
അവൾ പറഞ്ഞു,
വരുന്നിതാ കാന്തൻ –
കെടാതെ രാത്രി വിളക്ക്
2.
മരുഭൂമികകളിൽ
പൊള്ളിയ കാലടികൾ
നാട്ടിലൊരു തുലാമഴ
3.
ഉറക്കച്ചടവോടെ
അവൾ അടുക്കളയിലേയ്ക്ക് –
ഉത്തരത്തിലൊരു പല്ലി !
4.
പ്രകാശം പരത്തിയൊരു
പെണ്‍കുട്ടി; ഇരുളിൽ
തിളങ്ങും ചെന്നായ്ക്കണ്ണ്
5.
മണ്ണിലാഴും വേരുകളിൽ
ഭൂമിതന്‍ കണ്ണീരുപ്പ്
കൈ വിരിച്ചൊരു മരം !
6.
വേനലിൽ മഴപ്പെയ്ത്ത് !
ചിറകുകളൊതുക്കി
ഒരു കാട്ടുനീലി.
(* കാട്ടുനീലി – ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ് തുമ്പി)
7.
വീഴുന്നൊരു മരം
വസന്തമണയുന്നു
ഉടഞ്ഞിതാ കിളിക്കൂട്
8.
യന്ത്രപ്പങ്കകളില്ലാ;
മാമരക്കൈകള്
വീശും കുളിര്‍ക്കാറ്റ് !
9.
വരണ്ടുണങ്ങി
കണ്ണീരിറ്റിയീ പുഴ
ഒരൊറ്റപ്പൊന്മാന് !
9 Haiku Poems
1.
she said,
Here comes Husband –
Night light without turning off
2.
In the deserts
Burnt feet
Heavy rainfall back home
3.
Sleepy
She went to the kitchen –
A lizard on the roof !
4.
A girl with bright light
In the dark
Shining wolf eye
5.
In the roots deep in the soil
Salty tears of Earth
A Tree with branches spread !
6.
Summer Rain !
With closed Wings
A wild blue dragon fly
(* Wild Blue dragon fly – A male species with dark blue body and tail)
7.
A falling tree
It smells like spring
A broken bird’s nest
8.
No Fans around;
It’s the trees
Blowing cool breeze!
9.
With falling tears
dried up river
A single kingfisher