in Genre - Humanity Genre - Memories Genre - Reflection PH 2020 (Poems) Poems - Malayalam Poems by Kamarudheen Amayam

Run Amuck/ചാവേർ

By Kamarudheen Amayam

For a long time now

my travels have been

on the wizened back

of a wooden hobby horse.

A breed that can not gallop

even with loosened stirrups

Stand steady on its legs

Or react when its ears were boxed

nor when its mane caressed.

At first the travels were fun.

Hadn’t Alexander, Ghengis Khan

and Napoleon trained on him

Will Durant had taught me

His eyes had a sworn-edged glitter

Risen mane hair were like sharpened arrows

and he could single-handedly win battles.

Time passed

but he led me to no battlegrounds

no empires awaited us without breaking up.

Nothing but that cement mixed sky above

the floor paved with darkness below

spring which blooms in the vase

and a world that blossoms on the pity of the flush door.

Slowly, I began to despise him

the travels bore me

and I was thinking of turning that useless thing to firewood

when he showed sign of change:

sleighing and shifting his tail

rubbing his hooves impatiently

battle cries and trumpet blows emanated from his ears.

Ejecting fire backwards

and bearing me.

To destroying which hell city

is he now flying?

അലക്സാണ്ടറും നെപ്പോളിയനും

സവാരിയഭ്യസിച്ച കുതിരപ്പുറത്താണ്

എന്റെ സഞ്ചാരം.

ഇവന്റെ കണ്ണുകൾക്ക്

വാൾത്തലപ്പിൻ തിളക്കം

കുഞ്ചിരോമങ്ങൾക്ക്

അസ്ത്രങ്ങളുടെ മൂർച്ച.

യുദ്ധം ജയിക്കാൻ

ഇവനൊറ്റയ്ക്ക് പ്രാപ്തനെന്ന്

വീൽ ഡുറാന്റ്.

ഒറ്റക്കുതിപ്പിന്

ഖൈബർ ചുരം മറികടക്കാം

മറുകുതിപ്പിന്

യൂഫ്രട്ടീസ് തീരത്തെ

അനുഭവമാക്കാം

നീലനദി നെടുകെച്ചീന്തി,

കരിങ്കാടുകൾ വകഞ്ഞുമാറ്റി,

ഹിമകുടീരങ്ങളുടെ

കണ്ണുകുത്തിപ്പൊട്ടിച്ച്,

 ചാവേർ

യുളീസസിനോടും അക്കിലസിനോടും

ഗുരുത്വം വണങ്ങി വാങ്ങി,

വിശാലമായൊരു സാമ്രാജ്യത്തിന്

അധിപനാവാം.

കാലമേറെ കഴിഞ്ഞെങ്കിലും

ഒരു പടക്കളത്തിലേക്കും

ഇവനെന്നെ വഹിച്ചില്ല.

എനിക്കു മുകളില്ലെന്നും

സിമൻറു കുഴച്ചുണ്ടാക്കിയ

അതേ ആകാശം

താഴെ, ഇരുട്ടുമെഴുകിയ

അതേ ഭൂമി

പൂച്ചട്ടിയിലെ വസന്തം.

ഇപ്പോൾ അറിയുന്നു:

കടിഞ്ഞാണയച്ചാൽ പായാത്ത,

നാലുകാലിൽ നേരെ നിൽക്കാനാകാത്ത,

ചെവി തിരുമ്മിയാലും

കവിൾ തഴുകിയാലും

കണ്ണീരോ ചിരിയോ പൊടിയാത്ത

മുതുക്കൻ മരക്കുതിരയുടെ

മുതുകിലാണു ഞാൻ.

എങ്കിൽ,

വകയ്ക്കു കൊള്ളാത്ത ഇതിനെ

വിറകുകൊള്ളിയാക്കാമെന്നു

നിനച്ചിരിക്കെ,

കണ്ടു, ചില മാറ്റങ്ങൾ

ചിനക്കുന്നപോലെ

വാലിളക്കുന്നതുപോലെ

കുളമ്പുരസുന്നതുപോലെ

വായിലുടതിപുരാതന

വാദ്യഘോഷങ്ങൾ, പെരുമ്പറകൾ

ഒലിച്ചിറങ്ങുറങ്ങുന്നപോലെ

വായിലൂടുറിപ്പുറപ്പെട്ട ശബ്ദം

മേഘമായോടിപ്പരക്കുംപോലെ.

പിറകിലേക്ക്

ശക്തമായി  തീ ചീറ്റിച്ച്

ഏത് നരകഗോപുരം

തകർക്കാനാണ്

ഇവനെന്നെയും കൊണ്ടിപ്പോൾ

പറക്കുന്നത്.