in Genre - Humanity Genre - Reflection PH 2020 (Poems) Poems - Malayalam Poems by Kamarudheen Amayam

Treadmill/ട്രെഡ്മിൽ

By Kamarudheen Amayam

Bought from

Ibn Batuta Mall

in Dubai

Damn expensive

And maddening speed!

Too keen

About health condition

From that day on

Started this walk..

Walked past

Batuta, Muhamed Asad

Huang Chang

But, didn’t see them

Except for the blue curtain

That covered the glass wall

When I go to Emirates Mall again

Should buy for sure

A globe

To keep it blown up

In front of my walking.

ദുബായിലെ

ഇബ്നുബത്തൂത്ത

മാളിൽനിന്നും വാങ്ങിയതാണ്

മുടിഞ്ഞ വിലയാണ്

വേഗതയും

നമ്മുടെ കാര്യത്തിൽ

അതീവ ജാഗ്രതയാണ്

അന്ന് മുതൽ

നടത്തം തുടങ്ങിയതാണ്

ബതൂത്തയെ മുഹമ്മദ്‌ അസദിനെ

ഹുവാൻ ചാങ്ങിനെ

വെട്ടിച്ചു നടന്നു

പക്ഷേ,കണ്ടില്ലയൊന്നും

കണ്ണാടിച്ചുമരിനെ പൊതിഞ്ഞ

നീല കരട്ടനല്ലാതെ

എമിറേറ്റ്സ് മാളിൽ പോകുമ്പോൾ

മറക്കാതെ വാങ്ങണം

ഒരു ഭൂഗോളം

നടത്തത്തിനു മുന്നിൽ

ഊതി വീർപ്പിച്ചു വെക്കാൻ