in Genre - Hope Genre - Humanity Genre - Imagination PH 2016 (Poems) Poems - Malayalam Poems by Sarju

The Root of a Decayed Tooth/കവിത/സര്‍ജു

By Sarju

Memories

Are the thorns

Stuck in the mouth of the fox

Oh Crane

Don’t pick it out

With your long beak.

‘Our roots are gone’

My beloved worries

Dear, why do we need own land ?

Soil is just to bury us.

Did you see the Vanda

On the tree trunks

Wave its hands in joy?

If our roots

Are as short as worms

The pain of its uproot

Will be less.

At times

It can fit in flower pots

As the spring of

Odourless  Mussaenda flowers.

The pain of being at heights

Is that

The fear of a fall

Never leaves us.

The prop roots of the Banyan tree

Do not touch the ground

As fast as a falling curtain

But stands

As a memoir of those

Who hung themselves.

Even though it seems still

At first sight

Light never falls

Into its secret movements

It is hard

To cross the vacuum

The ice cubes of chilled thoughts

Can be put in water

Like frozen chicken thighs.

For all the seven seas

There is only one sky

And among the kites

That flies in it

The string that seems invisible

Is your pain

We came to this world

without any threads.

Pay tribute

To the truth of a decayed tooth

The uprooted root of mushroom

 Is lightening

And that of God is rain.

പുഴുത്ത പല്ലിന്റെ വേര്

ഓര്‍മ്മകള്‍

കുറുക്കന്റെ വായില്‍ കുടുങ്ങിയ

മുള്‍ളാണു കൊറ്റീ

എടുക്കരുത് നിന്‍

നീള്‍ചുണ്ടിനാല്‍

വേരറ്റുപോയെന്ന്

വേദനിക്കും പ്രിയേ

മണ്ണെന്തിനു നമ്മെ

മൂടുവാനല്ലാതെ,

കൈ വീശി നില്‍ക്കുന്ന

മരവാഴ കണ്ടോ?

നമുക്ക് വേരുകള്‍

കൃമിപോല്‍ കൃശമെങ്കില്‍

പറിഞ്ഞുപോയതിന്‍

ആധികള്‍ കുറയും

ചിലനേരമൊരു

ചെടിച്ചട്ടിയില്‍ കൊള്‍ളും

മൊസാന്തകളുടെ

നിര്‍ഗന്ധ വസന്തമായ്

ഇല്ലാത്തതുണ്ടെന്ന ഭാവമായ്

വീണുപോകുമെന്നുള്‍ള ഭീതി

വിട്ടുമാറാത്തതാണുയരെ

വാഴുന്നതിന്‍ സങ്കടം

തിരശ്ശീലപോല്‍ ഞൊടിയില്‍

നിലം തൊടില്ല

അരയാലിന്‍ വേടുകള്‍

തൂങ്ങിമരിച്ചവരുടെ

സ്മരണയായങ്ങനെ നില്‍ക്കും

ഒറ്റനോട്ടത്തില്‍ തോന്നാം

സ്തംഭനമെങ്കിലും

അതിന്‍ രഹസ്യ നീക്കങ്ങളില്‍

വീഴില്ല വെട്ടം

നിശ്ശൂന്യതയെ തുളച്ചുപോകല്‍

കഠിനം.

മരവിപ്പിന്‍

പൊട്ടാത്ത മഞ്ഞുകട്ടകള്‍

ഫ്രീസു ചെയ്ത

കോഴിത്തുടകള്‍ പോലെ

വെള്‍ളത്തിലിട്ടാല്‍ മതി.

ഏഴു കടലിനും

ഒറ്റ ആകാശമേയുള്‍ളൂ

അതില്‍പ്പാറുന്ന

പട്ടങ്ങളില്‍

പെട്ടെന്നു ദൃശ്യമാകാതുള്‍ള

ചരടു നിന്‍ നോവെങ്കിലും

നൂല്‍ബന്ധമില്ലാതെ

പിറന്നവരല്ലയോ.

കൊടും മിന്നല്‍പ്പിണര്‍

മഴക്കൂണിന്റെയും

മഴ ദൈവത്തിന്റെയും

തറയാത്ത വേരെന്നു പ്രാര്‍ത്ഥിച്ചു

ഒരു പുഴുത്ത പല്ലിന്റെ നേരിന്

വായ്ക്കരിയിടുക നാം.