Soliloquy of a Grand Tree/കവിത/ ഡോ. ഷിഹാബ് ഗാനെം
The Poem is written by Dr. Shihab Ghanem, translated into Malayalam by Sarju
An exhausted traveller takes to my shade,
He shuts his eyelids and sleeps soundly.
He dreams and dreams.
Absolute quietness falls over the world
And darkness shrouds the earth.
A rosy thread emanates from the east
The birds take to my branches and sing
The leaves dance under the gentle breeze,
The fragrance intermingles with the music,
A refreshed face slowly opens its eyes
Like an egg hatching
Happiness sparkles in its half- opened eyes
The smile spreads its wings and rests on his lips.
When the leaves dry up on my branches
And all my umbrageous shade leaves for ever.
The wood-cutters whirl their axes at my trunk
But I might become a bench in a garden cradling lovers,
Or a window through which the rays of sunrise seep,
Or my wood might be converted into paper
On which would be written love poems or letters of longing,
Or I might be cut into wood for the fire place
And radiate warmth copiously
And feel that even at the moment of my extinction
I could still be creative!
അവനറിയാതെ
മിഴികളടഞ്ഞു
നല്ലുറക്കത്തിനാഴം
തുഴയും കിനാവുകള്‍
ഇരുള്‍പ്പുതപ്പില്‍
ഒതുങ്ങുന്ന ഭൂമി
പരമ ശാന്തത
പരക്കും പ്രപഞ്ചം
കിഴക്കു നിന്ന്
പാറി വരുന്നൊരു
ചെമ്പട്ടുനൂല്‍
എന്റെ ശിഖരങ്ങളില്‍
പക്ഷികളുടെ സദിര്.
ഇളംകാറ്റില്‍
ഇലകളുടെ നൃത്തം
കിളിമുട്ട പൊട്ടി
ജീവന്‍ കൊക്കുനീട്ടുന്നപോല്‍
സുഗന്ധവും സംഗീതവും
ഒന്നിച്ചവനെ
വിളിച്ചുണര്‍ത്തുന്നതിന്‍ നവോന്മേഷം
പാതി തുറന്ന മിഴികളിലാനന്ദപ്രഭ
ചിരി ചിറകുനീര്‍ത്തിയ ചുണ്ടുകള്‍
പിന്നെ ഇലകള്‍ വെന്ത വേനലില്‍
തണലകന്നു പോയ്
മഴു തായ്ത്തടിയിലാഴ്ന്നു.
സാരമില്ലെന്‍ കാതല്‍
പ്രണയികള്‍ വന്നിരിക്കും
പാര്‍ക്കു ബഞ്ചായിടാം
പുലരിവെയില്‍ ചോരുന്ന
ജാലകമായിടാം
എന്റെ വെള്‍ളയില്‍ നിന്ന്
പ്രേമകാവ്യങ്ങള്‍
വിധുരഗീതങ്ങള്‍
കുറിക്കുവാന്‍ കടലാസ്
അതുമല്ലെങ്കില്‍
മഞ്ഞുകാലങ്ങള്‍ക്ക്
തീ കായുവാനുള്‍ള വെറും
വിറകുകൊള്‍ളികളായിടാം
അങ്ങനെ ചാരമാകുമ്പൊഴും
പ്രകാശം പരത്താം.
വിവര്‍ത്തനം : സര്‍ജു